കാറിലിരുന്ന് വിഷുക്കൈനീട്ട വിതരണം, കാല്‍തൊട്ട് വന്ദനം; വിമര്‍ശകര്‍ മാക്രിപ്പറ്റങ്ങളെന്ന് സുരേഷ് ഗോപി

കാറിലിരുന്ന് വിഷുക്കൈനീട്ടം നല്‍കി വിവാദത്തില്‍പ്പെട്ട് നടനും എം.പി.യുമായ സുരേഷ് ഗോപി. കാറിലിരുന്ന് സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കുകയും സ്ത്രീകള്‍ വരിവരിയായി നിന്ന് പണം വാങ്ങി നടന്റെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

എന്നാല്‍ ചില വക്രബുദ്ധികളാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും അത്തരം ചൊറിയന്‍ മാക്രിപ്പറ്റങ്ങളോട് മറുപടി പറയാനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രാജ്യസഭാ അംഗത്വ കാലാവധി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ബി.ജെ.പി. പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

Content Highlights: Vishu Kaineetam controvensy; Suresh Gopi calls critics frogs