ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയിൽവേ ലൈന്‍ ഒരുങ്ങുന്നു

ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയിവേ ലൈനിന്റെ (യു.എസ്.ബി.ആര്‍.എല്‍.) ഒരുക്കങ്ങള്‍ പൂർത്തിയാകുന്നതോടെ കന്യാകുമാരി മുതല്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് കശ്മീര്‍ വരെ ഇനി തീവണ്ടി തടസമില്ലാതെ ഓടും. ജനുവരിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽപ്പാലമായ ചെനാബിലൂടെ തീവണ്ടികള്‍ കുതിക്കും. ഡൽഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് നേരിട്ട് തീവണ്ടി സര്‍വീസ് തുടങ്ങും.
 

Content Highlights: udhampur srinagar baramullah railway line