സത്യപ്രതിജ്ഞ: ഒരുങ്ങുന്നത് കാൽ ലക്ഷം പേർക്കുള്ള ഇരിപ്പിടം
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങൾ തലസ്ഥാനത്ത് അവസാന ലാപ്പിലാണ്. സെൻട്രൽ സ്‌റ്റേഡിയത്തിൽ ഒരുക്കുന്ന പന്തലിന്റെ നിർമാണം പൂർത്തിയായി. 12,000 പേർക്കുള്ള ഇരിപ്പിടമാണ് പന്തലിനുള്ളിൽ നേരത്തെ സജ്ജീകരിച്ചിരുന്നത്. എന്നാൽ പ്രവർത്തകരുടെ പ്രവാഹം കണക്കിലെടുത്ത് കാൽലക്ഷം പേരെ ഉൾക്കൊള്ളാനുള്ള മറ്റൊരു പന്തൽ കൂടി ഒരുക്കാൻ തീരുമാനിക്കുകയായിരുന്നു