തകർന്ന ഹെൽമെറ്റ്, പൊട്ടിയ കണ്ണട, ബെെക്ക്; കൊലയാളികൾ ബാക്കിവെച്ചതെല്ലാം ചേർത്തുവെച്ച് ടിപി സ്മാരകം

.
.

'നൂറുവെട്ടിനാല്‍ തീര്‍ക്കുവാനാവില്ല നേരുകാക്കാന്‍ പിറന്ന പോരാളിയെ, വീണതല്ലവന്‍ വീണ്ടുമുയിര്‍ക്കുവാന്‍ വിത്തുപോലെ മറഞ്ഞിരുപ്പുണ്ടവന്‍'.  

വള്ളിക്കാട്ടെ ടി.പിയുടെ രക്തം പുരണ്ട മണ്ണില്‍ ഉയര്‍ന്ന സ്മാരകത്തില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട് ടിപിയെ സ്‌നേഹിക്കുന്നവര്‍.  
KL 18- A-6395 ബൈക്ക്, ഒരു ബാഗ്, പാതി തകര്‍ന്ന ഹെല്‍മെറ്റ്, പൊട്ടിയ കണ്ണട. 51 വെട്ടിനു ടിപിയെ ഇല്ലാതാക്കിയവര്‍ അവിടെ ഉപേക്ഷിച്ചു പോയതെല്ലാം ചേര്‍ത്തു വെച്ചിട്ടുണ്ട് ടിപിയുടെ സ്മാരകത്തില്‍. 

 കേരളത്തെ ഞെട്ടിച്ച ആ രാഷ്ട്രീയ കൊലപാതകത്തിന് 13 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് അതേ മണ്ണ് വിലയ്ക്ക് വാങ്ങി അവിടെ ഉയര്‍ത്തിയ സ്മാരകം പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നത്. ടി.പി.യുടെ പൂര്‍ണകായപ്രതിമയും സ്‌ക്വയറിന്റെ മുന്‍വശത്തുതന്നെയുണ്ട്. പാര്‍ട്ടി ദേശീയ സെക്രട്ടറി മംഗത്റാം പസ്ലയാണ് സ്മാരകം അനാച്ഛാദനം ചെയ്തത്.

Content Highlights: tp chandrasekharan martyr sqauare unveiled