കടുവ വീട്ടുമുറ്റത്ത്, അലറിവിളിച്ച് വീട്ടുകാർ
വയനാട് കേണിച്ചിറയിൽ രണ്ടു പശുക്കളെ കൊന്ന കടുവ വീണ്ടും വീട്ടുമുറ്റത്ത് എത്തിയപ്പോൾ അലറിവിളിച്ച് വീട്ടുകാർ. തൊഴുത്തിന്റെ പരിസരത്ത് കൂടി നടന്നുനീങ്ങുന്ന കടുവയുടെ ദൃശ്യങ്ങൾ വീട്ടുകാർ തന്നെയാണ് പകർത്തിയത്. വലിയ മുരൾച്ചയോടെ തൊഴുത്തിലേക്ക് നടന്നുകയറുകയായിരുന്നു കടുവ.