'ലൗ ജിഹാദ്' വിഷയത്തില്‍ സഭകൾക്കൊപ്പം, ശക്തമായ നിലപാട് സ്വീകരിക്കും -തുഷാർ വെള്ളാപ്പള്ളി
കോട്ടയം: ലൗ ജിഹാദ് ഈ തിരഞ്ഞെടുപ്പ് സമയത്ത് ഏറ്റവും വിവാദമായ ഒരു വിഷയമാണെന്ന് കോട്ടയം എൻ.ഡി.എ. സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. മണ്ഡലത്തിലെ മറ്റു രണ്ടു സ്ഥാനാർഥികളും ഈ വിഷയത്തിൽ സംസാരിക്കാൻ തയ്യാറാവുന്നില്ല. സഭകൾക്കൊപ്പം ഇങ്ങനെയുള്ള തീവ്രവാദങ്ങൾക്കെതിരെ ശക്തമായ നിലപാടായിരിക്കും എന്റെ ഭാഗത്തുനിന്നുണ്ടാകാൻ പോകുന്നത്. ആ കാര്യത്തിൽ നൂറ് ശതമാനം ഉറപ്പ് സഭകൾക്ക് നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. താൻ ജയിച്ചാൽ റബ്ബർ കർഷകരുടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും തുഷാർ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.