മരുന്ന് നൽകും,സ്റ്റെറിലൈസ് ചെയ്യും; റോബോട്ട് നഴ്സുമായി എയ്ഡനും ഗോഡ്സണും
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ നഴ്സ് റോബോട്ടിനെ അവതരിപ്പിച്ച് തൃശൂർ മാള സെന്റ് ആന്റണീസ് സ്കൂളിലെ ഐഡനും ഗോഡ്സണും. രോഗിക്ക് മരുന്ന് നൽകുക, വസ്ത്രങ്ങൾ അണുവിമുക്തമാക്കുക, ചോദ്യങ്ങൾക്ക് മറുപടി നൽകുക തുടങ്ങിയ കാര്യങ്ങളൊക്ക ചെയ്യാൻ റോബോട്ട് നഴ്സിനാകും.
ഐസൊലേഷൻ വാർഡുകളിൽ നഴ്സുമാർക്ക് രോഗികളുമായി സമ്പർക്കം കുറയ്ക്കാനും തിരക്കുള്ള ആശുപത്രികളിൽ നഴ്സുമാരെ സഹായിക്കാനും റോബോട്ടിനെ ഉപയോഗിക്കാനാകുമെന്ന് വിദ്യാർഥികൾ പറയുന്നു. റോബോട്ടിന്റെ പ്രവർത്തനം ഏകോപിപ്പിക്കാനായി മെഡിബോട്ട് എന്ന പേരിൽ വെബ്സൈറ്റും ഇവർ ഒരുക്കിയിട്ടുണ്ട്.