കഠിനം ഈ തീവണ്ടിക്കയറ്റം! വേളിയില്‍ തീവണ്ടിയില്‍ കയറിപ്പറ്റാന്‍ യാത്രക്കാരുടെ പെടാപ്പാട്

ഫോട്ടോ: ബി.മുരളീകൃഷ്ണന്‍/ മാതൃഭൂമി
ഫോട്ടോ: ബി.മുരളീകൃഷ്ണന്‍/ മാതൃഭൂമി

തിരുവനന്തപുരം വേളി റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം പ്ലാറ്റ്ഫോം ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് പെടാപ്പാട്. പാസഞ്ചര്‍ തീവണ്ടികള്‍ മാത്രം സ്റ്റോപ്പുള്ള സ്റ്റേഷനില്‍ തീവണ്ടിയില്‍ കയറിപ്പറ്റാനാണ് യാത്രക്കാര്‍ ദുരിതം അനുഭവിക്കുന്നത്.

ഒരുമിനിറ്റ് മാത്രം നിര്‍ത്തുന്ന തീവണ്ടികളില്‍ തൂങ്ങിപ്പിടിച്ച് കയറേണ്ട അവസ്ഥയാണുള്ളത്. പ്ലാറ്റ്‌ഫോം ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്കും വയോധികര്‍ക്കും തീവണ്ടിയില്‍ കയറിപ്പറ്റുകയെന്നത് അസാധ്യമാണ്. വി.എസ്.എസ്.ഇ, ടെക്‌നോപാര്‍ക്ക് എന്നിവിടങ്ങളിലടക്കം ജോലിചെയ്യുന്ന നൂറോളം സ്ഥിരംയാത്രക്കാര്‍ ആശ്രയിക്കുന്ന റെയില്‍വേസ്‌റ്റേഷനാണ് വേളി. 

Also Read: പാനിപൂരിക്ക് മാവ് കുഴക്കുന്നത് കാലുകൊണ്ട്; രുചി കൂട്ടാന്‍ ഹാര്‍പ്പിക്കും; 2 പേര്‍ പിടിയില്‍


 

Content Highlights: thiruvananthapuram veli railway station platform issue