തിരുവാഭരണം സര്‍ക്കാര്‍ സുരക്ഷയിലാണിപ്പോഴും, ഏറ്റെടുക്കേണ്ട ആവശ്യമില്ല: ദേവസ്വം മന്ത്രി

തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാരിന്റെ സുരക്ഷയിലാണ് തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ ഇപ്പോഴുള്ളത്. കൂടുതല്‍ സുരക്ഷയും സംരക്ഷണവും ആവശ്യമാണെന്ന് സുപ്രീംകോടതി പറഞ്ഞാല്‍ അതുപോലെ ചെയ്യാം. ഏതുതരത്തിലുള്ള സംരക്ഷണം വേണമെന്ന് സുപ്രീംകോടതി പറയുന്നുവോ ആ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കുമെന്നും മന്ത്രി പറഞ്ഞു

Content Highlights: