സൈക്കിള്‍ റിപ്പയറിങ്ങ്, കൃഷി; ഏഴാം ക്ലാസുകാരന്റെ ഹോബികള്‍ ഇതൊക്കെയാണ്


ഇസ്ഹാന്‍ ഫാറൂഖിന്റെ മൊബൈല്‍ ഉപയോഗം കൂടിയപ്പോള്‍ വീട്ടുകാര്‍ അതില്‍ നിന്നും വിലക്കി. അങ്ങനെയാണ് ഈ ഏഴാം ക്ലാസുകാരന്‍ പിതൃസഹോദരന്റെ വര്‍ക്ക് ഷോപ്പില്‍ എത്തുന്നത്. അവിടെ നിന്ന് റിപ്പയറിങ്ങ് പഠിച്ചെടുത്ത് വീടിനോട് ചേര്‍ന്ന് സ്വന്തമായി സൈക്കിള്‍ റിപ്പയറിങ്ങ് ഷോപ്പ് തുടങ്ങി. ആദ്യം കൂട്ടുകാരുടെ സൈക്കിള്‍ നന്നാക്കി.

ഇപ്പോള്‍ ആക്രിക്കടയില്‍ നിന്നും സൈക്കിളെടുത്ത് നന്നാക്കി നല്‍കും. റിപ്പയറിങ്ങില്‍മാത്രമല്ല കൃഷിയിലും തത്പരനാണ് ഇസാന്‍ ഫാറൂഖ്. പച്ചക്കറി കൃഷിക്കൊപ്പം വളര്‍ത്തുപക്ഷികളേയും വളര്‍ത്തുമൃഗങ്ങളേയും അലങ്കാരമത്സ്യങ്ങളേയും പരിപാലിക്കുന്നുണ്ട് ഈ മിടുക്കന്‍.

Content Highlights: