കര്‍ഷക സമരം പിന്‍വലിക്കാനുള്ള തീരുമാനം പിന്നീട് - സമര സമിതി

മോദി സര്‍ക്കാര്‍ കര്‍ഷകരുടെ കാര്യത്തില്‍ കാണിച്ചിട്ടുള്ളത് വിശ്വാസവഞ്ചനയാണ്. അതിനാല്‍ സമരം പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീടേ ഉണ്ടാകൂ എന്ന് സമര സമിതി അംഗം കെ.വി. ബിജു പറഞ്ഞു. 

വിവാദ നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞെങ്കിലും തുടര്‍ നടപടികള്‍ ഉടന്‍ തന്നെ ഉണ്ടാകണം. മുന്നോട്ടുവെച്ച ആവശ്യങ്ങളെല്ലാം അംഗീകരിച്ചെങ്കില്‍ മാത്രമേ സമരം പിന്‍വലിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Content Highlights: