കാർ വന്നത് തെറ്റായ ദിശയിലൂടെ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

വണ്‍വേ റോഡില്‍ തെറ്റായ ദിശയിലൂടെ വന്ന കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഡൽഹിയിലെ ​ഗുഡ്​ഗാവിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഡൽഹി ദ്വാരക സ്വദേശിയായ അക്ഷത് ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. 

അക്ഷതിന്റെ ബൈക്കിനുനേരെ എതിർവശത്തു നിന്നും വന്ന കാർ ഇ‌ടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവ് ബൈക്കിൽ നിന്ന് തെറിച്ച് കാറിന് പിന്നിൽ വീണു. സംവഭസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിൻ്റെ ബൈക്കിൽ ഘടിപ്പിച്ച ഗോപ്രോ ആക്ഷൻ ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. 
 

Content Highlights: the biker died in a car accident