ഒറിജിനലിനെ വെല്ലുന്ന ഇത്തിരിക്കുഞ്ഞന്‍ വാഹന മാതൃകകള്‍ നിര്‍മിച്ച് ടീം എം@മിനിയേച്ചര്‍

ടീം എം@മിനിയേച്ചര്‍ എന്ന കൂട്ടായ്മയില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കലാകാരന്‍മാരുണ്ട്. ഇവരുടെ കലാസൃഷ്ടികള്‍ കാണാന്‍ നന്നേ ചെറുതാണ, പക്ഷേ ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് നിര്‍മാണം. കെ.എസ്.ആര്‍.ടി.സി. ബസും ടിപ്പര്‍ലോറിയുമടങ്ങുന്ന ഭീമന്‍ വാഹനങ്ങളുടെ ചെറു മാതൃകകള്‍ കണ്ടാല്‍ ആരായാലും നോക്കിനിന്നുപോകും. 

ഫോറെക്‌സ് ഷീറ്റിലാണ് കൊച്ചുവമ്പന്‍മാരെ നിര്‍മിച്ചെടുക്കുന്നത്. സിവില്‍ എഞ്ചിനീയറായ ജയ്പാല്‍ സുകുമാരനാണ് മൂന്ന് വര്‍ഷം മുന്‍പ് കൂട്ടായ്മ തുടങ്ങിയത്. കൂട്ടായ്മയിലുള്ള സകലരേയും പങ്കെടുപ്പിച്ച് സംസ്ഥാനതലത്തില്‍ ഒരു മേള നടത്തുക എന്നതാണ് ഇവരുടെ സ്വപ്‌നം.

Content Highlights: