‘ഇനി എല്ലാ സ്ത്രീകളും വിജയ്ക്ക് സപ്പോർട്ട് ആയിരിക്കും’
ഭരണത്തിലേറി മൂന്നാം ദിവസം ജനപ്രിയ ഉത്തരവുമായി തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്. തമിഴ്നാട് സർക്കാരിന്റെ മദ്യവിപണന ശൃംഖലയായ ടാസ്മാക്കിന്റെ 717 ഔട്ട്ലറ്റുകൾ രണ്ടാഴ്ചയ്ക്കകം അടയ്ക്കാനുള്ള ഉത്തരവിലാണ് വിജയ് ഒപ്പുവെച്ചത്. സ്കൂളുകൾ, ആരാധനാലയങ്ങൾ, പ്രധാന ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് അര കിലോമീറ്റർ ചുറ്റളവിലുള്ള ഔട്ലറ്റുകളാണ് അടയ്ക്കുക. ഇതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ലഹരിവിരുദ്ധ പോരാട്ടം പ്രചാരണഘട്ടത്തിൽ തന്നെ വിജയ് തന്റെ പ്രസംഗങ്ങളിൽ വലിയ തോതിൽ ഉന്നയിച്ചിരുന്നു.
