കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്; ഒറ്റക്കൊമ്പൻ ഷൂട്ടിങ് തുടങ്ങി
കേന്ദ്രമന്ത്രിയായതിനുശേഷം സുരേഷ് ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി. താരം നായകനായെത്തുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് തുടങ്ങി. ഒരിടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപി സിനിമ ചിത്രീകരണത്തിന് എത്തുന്നത്. കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോട് കൂടിയാണ് താരം ചിത്രീകരണത്തിനായി എത്തിയത്. പൂജപ്പുര സെൻട്രൽ ജയിലിന് ഉള്ളിലും പരിസരത്തുമാണ് ചിത്രീകരണം. ഒരു ഫാമിലി ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സിനിമയാണ് 'ഒറ്റക്കൊമ്പൻ'. നേരത്തെ സിനിമയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉയരുകയും ചിത്രീകരണം നിർത്തിവെക്കുകയും ചെയ്തിരുന്നു. നവാഗതനായ മാത്യൂസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Inshort: Suresh Gopi returns to acting after his ministerial role, filming `Ottakkomban` in Thiruvananthapuram. The family action drama faced controversies earlier.