കൊറോണക്കാലത്ത് തുടങ്ങിയ ശീലമാണ്, ഇത്തവണയും നിര്‍ധനര്‍ക്ക് വിഷുക്കിറ്റുമായി ശ്രീകുമാര്‍
നിര്‍ധന കുടുംബത്തിലെ അംഗങ്ങള്‍ക്ക് വിഷുക്കിറ്റും കൈ നീട്ടവും നല്‍കി പ്രവാസി വ്യവസായി ശ്രീകുമാര്‍ കോര്‍മത്ത്. വിഷുവിന് മുന്നോടിയായി 2000-ത്തിലധികം ആളുകള്‍ക്കാണ് ശ്രീകുമാര്‍ കൈനീട്ടവും കിറ്റും നല്‍കിയത്. പ്രവാസിവ്യവസായിയായ ശ്രീകുമാര്‍ കൊറോണക്കാലത്ത് ആരംഭിച്ച സഹായവിതരണമാണ് ഇപ്പോഴും തുടരുന്നത്.