ഈ പുരസ്കാരം റിയൽ കുട്ടേട്ടനും മഞ്ഞുമ്മൽ ബോയ്സിനും ഉള്ളത് - സൗബിൻ ഷാഹിർ
യഥാർത്ഥ സംഭവങ്ങളെയും വ്യക്തികളെയും അടിസ്ഥാനമാക്കിയുള്ള പ്രകടനത്തിന് ലഭിച്ച അംഗീകാരമാണെന്ന് നടൻ സൗബിൻ ഷാഹിർ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സഹനടനുള്ള അവാർഡ് ലഭിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയധികം അവാർഡുകൾ വേറെ ഏതെങ്കിലും ചിത്രത്തിന് കിട്ടിയിട്ടുണ്ടോ എന്ന് അറിയില്ല. എന്തായാലും കിട്ടിയതിൽ വളരെയധികം സന്തോഷമുണ്ട്. മഞ്ഞുമ്മൽ ബോയ്‌സിന് അവാർഡ് കിട്ടാൻ കൊതിച്ചിരുന്നു എന്നാൽ ഇത് ഭയങ്കര വലിയ സന്തോഷമാണ് എന്നും താരം പ്രതികരിച്ചു. മമ്മൂക്കയുടെ തിരിച്ചുവരവിനൊപ്പം തന്നെ ഈ അവാർഡും കിട്ടിയത് മറക്കാൻ പറ്റാത്ത നിമിഷമാണെന്നും സൗബിൻ പറഞ്ഞു.