'മകന്‍ പറഞ്ഞത് ചങ്കില്‍ക്കൊണ്ടു'; പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു, ആര്‍ക്കെതിരെയെന്ന് പറയില്ല- നടി

മലയാളത്തിലെ യുവ സൂപ്പര്‍സ്റ്റാര്‍ തന്നെ കടന്നുപിടിച്ചുവെന്ന പരാതിയില്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പാകെ മൊഴി നല്‍കി നടി സോണിയ മല്‍ഹാര്‍. 2013-ല്‍ തൊടുപുഴയിലെ സിനിമ ലൊക്കേഷനില്‍ വെച്ചുണ്ടായ സംഭവത്തിലാണ് നടി പരാതി നല്‍കിയത്.
വീട്ടില്‍ നിന്ന് സമ്മര്‍ദമുള്ളതിനാല്‍ അതിക്രമം കാണിച്ചയാളുടെ പേര് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും നടി പറഞ്ഞു. പണം കൈപ്പറ്റിയതുകൊണ്ടാണ് നടന്റെ പേര് വെളിപ്പെടുത്താത്തത് എന്ന ആരോപണത്തോടും നടി പ്രതികരിച്ചു. മാനത്തിന് വില പറയുന്ന ആളില്‍ നിന്ന് പണം വാങ്ങിക്കുന്ന ആളല്ല താനെന്നും സംശയമുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ട് പരിശോധിക്കാമെന്നും നടി പറഞ്ഞു. പരാതി ആര്‍ക്കെതിരെയെന്ന് വെളിപ്പെടുത്താത്തത് വീട്ടുകാരില്‍ നിന്ന് സമ്മര്‍ദമുള്ളതുകൊണ്ടാണെന്നും നടി അറിയിച്ചു
'ഞാന്‍ പ്രത്യേകിച്ച് ആരുടെയും പേര് പറഞ്ഞിട്ടില്ല. മീഡിയ വന്ന് ഓരോരുത്തരുടെയും പേര് ചോദിക്കുമ്പോള്‍ പ്രത്യേക സന്ദര്‍ഭത്തില്‍ അല്ലെന്ന് പറഞ്ഞതാണ്. മാധ്യമങ്ങളുടെ മുന്നില്‍ പറയേണ്ടി വന്നാല്‍ പറയും. വീട്ടുകാരെക്കൂടെ സമ്മതിപ്പിക്കേണ്ടതുണ്ട്. അവരുടെ കൂടി പിന്തുണവേണം. പരാതി പിന്‍വലിക്കണമെന്ന് ആരും നേരിട്ടോ ഫോണില്‍ വിളിച്ചോ പറഞ്ഞിട്ടില്ല. അര്‍ധരാത്രി വ്യാജ നമ്പറില്‍ നിന്ന് കോളുകള്‍ നിന്ന് നിരന്തരം വരുന്നുണ്ട്. ആരും ഭീഷണിപ്പെടുത്താന്‍ നോക്കേണ്ട. ശബ്ദിച്ചുകൊണ്ടേയിരിക്കും. അതിക്രമം കാട്ടാന്‍ ശ്രമിച്ചയാളെ തള്ളിയിട്ടുണ്ട്, തല്ലിയിട്ടില്ല' - നടി പറഞ്ഞു
2013-ല്‍ തൊടുപുഴയിലെ സിനിമ ലൊക്കേഷനില്‍ വെച്ച് മലയാളത്തിലെ യുവ സൂപ്പര്‍സ്റ്റാര്‍ തന്നെ കടന്നുപിടിച്ചുവെന്ന് സോണിയ സോണിയ വെളിപ്പെടുത്തിയിരുന്നു.'ഹാസ്യനടന്റെ ഭാഗത്തുംനിന്നും യുവ നടന്റെ ഭാഗത്തുനിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിയിക്കാന്‍ തുടങ്ങിയ സമയമായിരുന്നു അത്. ശമ്പളം കുറവായിരുന്നുവെങ്കിലും സിനിമയോടുള്ള താല്‍പര്യം കാരണമാണ് അഭിനയിക്കാന്‍ പോയത്. ഞാന്‍ പല സിനിമലൊക്കേഷനിലും എതിര്‍ത്ത് സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സിനിമകള്‍ കിട്ടാതെ പോയതെന്നും എനിക്കറിയാം. നോ പറഞ്ഞതിനെ തുടര്‍ന്ന് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്' -മുന്‍പ് മാതൃഭൂമി ന്യൂസിനോട് സോണിയ പറഞ്ഞു