സൗന്ദര്യമത്സര റിഹേഴ്സലിനിടെ മോഡലുകളെ തടഞ്ഞുനിർത്തിയതായി ആരോപണം
ഋഷികേശ്: നീളം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചതിന്റെ പേരിൽ മോഡലുകളെ സംഘം ചേർന്ന് തടഞ്ഞുനിർത്തിയതായി ആരോപണം. ഉത്തരാഖണ്ഡിലെ ഋഷികേശിൽ സൗന്ദര്യമത്സര റിഹേഴ്സലിനിടെ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. രാഷ്ട്രീയ ഹിന്ദു ശക്തി സംഘാതൻ എന്ന സംഘടനയിലെ അംഗങ്ങളാണ് മോഡലുകളെ തടഞ്ഞത്. ലയൺസ് ക്ലബ് ഋഷികേശ് സംഘടിപ്പിച്ച റാമ്പ് വാക്ക് പരിപാടിയ്ക്കിടയിലേക്ക് എത്തിയ പ്രതിഷേധക്കാർ പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ച മത്സരാർഥികളെ തടയുകയും രൂക്ഷമായ വാഗ്വാദത്തിലേക്ക് നീങ്ങുകയുമായിരുന്നു.
