സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ അന്തരിച്ചു
പ്രശസ്ത സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ (90) അന്തരിച്ചു. മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടേറെ സിനിമകള്‍ ഒരുക്കിയ കെ.എസ്. സേതുമാധവന്‍ നിരവധി തവണ ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം.
അതുല്യനടന്‍ സത്യന്റെ പല മികച്ച കഥാപാത്രങ്ങളും സേതുമാധവന്റെ ചിത്രങ്ങളിലായിരുന്നു. സമഗ്രസംഭാവനകളെ പരിഗണിച്ച് 2009-ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
Content Highlights: