'ആകാശിന്റെ മാർഗദര്‍ശി, നഷ്ടമായത് ഇന്ത്യയുടെ മഹാനായ പുത്രനെ'; രത്തന്‍ ടാറ്റയെ അനുസ്മരിച്ച് നിത അംബാനി

Photo: ANI
Photo: ANI

രത്തന്‍ ടാറ്റയെ അനുസ്മരിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അത്താഴവിരുന്നില്‍ സംസാരിക്കുന്നതിനിടെയാണ് നിത അംബാനി രത്തന്‍ ടാറ്റയ്ക്ക് ശ്രദ്ധാഞ്ജലി നേര്‍ന്നത്. രത്തന്‍ ടാറ്റയോടുള്ള ആദരസൂചകമായി ചടങ്ങില്‍ പങ്കെടുത്തവര്‍ ഒരുമിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു. 

''ഇന്ത്യയുടെ മഹാനായ പുത്രനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. രത്തന്‍ ടാറ്റയുടെ വേര്‍പാട് നമ്മളെയെല്ലാം വളരെ ദുഃഖത്തിലാഴ്ത്തുന്നതാണ്. എന്റെ ഭര്‍തൃപിതാവിന്റെയും ഭര്‍ത്താവ് മുകേഷിന്റെയും കുടുംബത്തിന്റെയും പ്രിയപ്പെട്ട സുഹൃത്തായിരുന്നു അദ്ദേഹം. ആകാശിന്റെ മാര്‍ഗദര്‍ശി കൂടിയായിരുന്നു. എല്ലായ്‌പ്പോഴും സമൂഹത്തിനായി പ്രവര്‍ത്തിച്ച ദീര്‍ഘവീക്ഷണമുള്ള ഒരു മനുഷ്യസ്‌നേഹിയുമായിരുന്നു'', നിത അംബാനി പറഞ്ഞു.

Content Highlights: reliance and nita ambani tribute to ratan tata