'ബോചെ ചെയ്ത നല്ലതിനെ നല്ലതായും തെറ്റിനെ തെറ്റായുമെടുക്കണം; ഹണിയെ വിമർശിക്കാൻ പാടില്ലേ?'
സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് രാഹുൽ ഈശ്വറിനെതിരേ നടി ഹണി റോസ് നൽകിയ പരാതിയിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ. ബോബി ചെമ്മണ്ണൂർ ചെയ്ത നല്ല കാര്യങ്ങളെ നല്ല കാര്യങ്ങളായി എടുക്കുകയും തെറ്റിനെ തെറ്റായും എടുക്കണമെന്ന് രാഹുല്‍ ഈശ്വര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏത് കേസ് വന്നാലും ഒരിഞ്ച് പിന്നോട്ട് പോവില്ലെന്നും ഇത് പുരുഷന്മാര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടവും നിലപാടുമാണെന്നും രാഹുല്‍ പറഞ്ഞു. ഹണിറോസിനുള്ള ആദരവോട് കൂടിയുള്ള വിമര്‍ശനമാണ് താന്‍ നടത്തുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു
'എനിക്ക് വ്യക്തിപരമായ ഇഷ്ടമുള്ള ആളാണ് ബോചെ. അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ആയിരക്കണക്കിന് ആളുകളെ രക്ഷിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ദ്വയാർഥ പ്രയോഗം തെറ്റാണെന്നും അതിന് ഹണിയോട് മാപ്പ് പറയണമെന്നും അദ്യം മാധ്യമങ്ങളിൽ പറഞ്ഞ വ്യക്തി ഒരുപക്ഷേ ഞാനാവും. ബോചെയുടെ നന്മകൾ കൊണ്ട് നമ്മൾ അദ്ദേഹത്തിന്റെ ദ്വയാർഥ പ്രയോഗങ്ങളെ അംഗീകരിക്കരുത്. എന്നാൽ അദ്ദേഹത്തിന്റെ ദ്വയാർഥ പ്രയോഗം കൊണ്ട് ബോചെ ഇതേവരെ നാടിനും ജനങ്ങൾക്കും ചെയ്ത സേവനങ്ങളെയും മറക്കരുത്. എല്ലാം കറുപ്പും വെളുപ്പുമായി കാണുന്നത് ബുദ്ധിമുട്ടാണ്. പുരുഷവിരോധമാണ് പുരോഗമനമാണ് എന്ന് ധരിക്കുന്ന ഫെമിനിസ്റ്റുകൾ ഒരു വശത്തും സ്ത്രീപക്ഷ വാദികളെ പ്രകോപിപ്പിക്കുന്നതാണ് പുരുഷസ്നേഹമെന്ന് വാദിക്കുന്ന പുരുഷവാദികൾ മറുവശത്തും നിൽക്കുകയാണ്'- രാഹുല്‍ പറഞ്ഞു
'ഏത് കേസ് വന്നാലും ഒരിഞ്ച് പിന്നോട്ട് പോവില്ല. ഇത് പുരുഷന്മാർക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള പോരാട്ടവും നിലപാടുമാണ്. ഇതുവരെ സ്ത്രീജനങ്ങൾ തന്ന വലിയ പുന്തുണയ്ക്ക് നന്ദി. ഹണിറോസിനുള്ള ആദരവോട് കൂടിയുള്ള വിമർശനമാണ്. എല്ലാവരെയും വിമർശിക്കാനുള്ള അവകാശം ഭരണഘടന നമുക്ക് തരുന്നുണ്ട്. ഹണിറോസിനെ മാത്രം വിമർശിക്കാൻ പാടില്ല എന്ന് പറയുന്നതിൽ എന്തെങ്കിലും ന്യായമുണ്ടോ?' രാഹുൽ ചോദിച്ചു
Content Highlights: Rahul Easwar press meet at Thiruvananthapuram