മത്സരിക്കട്ടെ, കിട്ടാവുന്ന വോട്ട് വാങ്ങട്ടെ; ചേലക്കരയില്‍ അന്‍വര്‍ വെല്ലുവിളിയല്ല-കെ.സുധാകരന്‍

ചേലക്കരയില്‍ അന്‍വറിന്റെ സാന്നിധ്യം യുഡിഎഫിന് വെല്ലുവിളി ഉയര്‍ത്തില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. അന്‍വറിന് മുന്‍പില്‍ യുഡിഎഫ് വാതിലടച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ അദ്ദേഹം നെഗറ്റീവായോ പോസിറ്റീവായോ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി

ഇവിടെ നടക്കുന്നത് വര്‍ഗീയ ഫാസിസത്തിനെതിരേയുള്ള പോരാട്ടമാണ്. ആ പോരാട്ടത്തില്‍ യോജിക്കാവുന്നവര്‍ ഒരുമിച്ച് യോജിച്ച് മത്സരിക്കുന്നത് ഗുണകരമായതുകൊണ്ടാണ് അന്‍വറുമായി പ്രതിപക്ഷനേതാവ് സംസാരിച്ചത്. എന്നാല്‍ അന്‍വര്‍ നെഗറ്റീവോ പോസിറ്റീവോ ആയി മറുപടി പറഞ്ഞിട്ടില്ല. യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്നാണ് അന്‍വറിനോട് പറയാനുള്ളത്. അന്‍വറിനെ മുന്നണിയിലെടുക്കണോ എന്ന കാര്യം തീരുമാനമെടുക്കേണ്ടത് പ്രതിപക്ഷകക്ഷികള്‍ കൂടി ചേര്‍ന്നിട്ടാണ്. അദ്ദേഹത്തിന് മുന്നില്‍ വാതിലടച്ചിട്ടില്ല, അന്‍വര്‍ നിര്‍ത്തിയ സ്ഥാനാര്‍ഥി സുധീര്‍ മത്സരിക്കുന്നുണ്ടെങ്കില്‍ മത്സരിച്ചോട്ടേ, അദ്ദേഹത്തിന് കിട്ടാവുന്ന വോട്ട് വാങ്ങട്ടെ. അദ്ദേഹത്തിന്റെ പിന്‍ബലം എത്രയെന്ന് ഞങ്ങള്‍ക്കറിയാം' - അദ്ദേഹം വ്യക്തമാക്കി.
 

Content Highlights: UDF, Chelakkara by election 2024, pv anvar. K.Sudhakaran, Kerala Politics, Election 2024