വംശനാശഭീഷണി നേരിടുന്ന ദേശാടനക്കിളിക്ക് ചൂണ്ടയില്‍ കുടുങ്ങി ദാരുണാന്ത്യം
വംശനാശ ഭീഷണി നേരിടുന്ന ചായമുണ്ടിക്ക് കോഴിക്കോട് മുക്കത്ത് ചൂണ്ടക്കൊളുത്തില്‍ കുരുങ്ങി ദാരുണാന്ത്യം. ഫിലിപ്പീൻസ്, ചൈനീസ് തീരങ്ങൾ കടന്നാണ് ചായമുണ്ടിയെത്തിയത്. പർപ്പിൾ ഹെറോൺ വിഭാഗത്തിലെ ദേശാടനപ്പക്ഷിയാണിത്. പാമ്പും പല്ലിയും തുമ്പിയുമെല്ലാമാണ് ഭക്ഷണം. ആരോ മീൻ പിടിക്കാനിട്ട ചൂണ്ടക്കൊളുത്ത് പക്ഷി വിഴുങ്ങുകയായിരുന്നു.
നാട്ടുകാരനായ ജാബിർ സഹൃദയ ക്ലബിന്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ വിവരം പറഞ്ഞപ്പോഴാണ് നാട്ടുകാരും ഫയർഫോഴ്സുമെത്തി പക്ഷിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയത്. വായിൽ കുരുങ്ങിയ ചൂണ്ടക്കയർ അറുക്കുകയും പിന്നാലെ മൃഗാശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇരുമ്പ് കൊളുത്ത് അകത്തെത്തിയ പക്ഷിക്ക് പക്ഷേ അധികസമയം അതിജീവിക്കാനായില്ല.
Content Highlights: