നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളിലെ ശബ്ദരേഖ പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷൻ. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളിലെ ശബ്ദരേഖയുടെ ട്രാൻസ്ക്രിപ്റ്റ് അഥവാ ലിഖിതരേഖ പരിശോധിക്കണമെന്നതാണ് ആവശ്യം. വിചാരണക്കോടതിയിലാണ് പ്രോസിക്യൂഷൻ ഈ പരാതി നൽകിയിട്ടുള്ളത്.
ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നും ലിഖിതരേഖ പിടിച്ചെടുത്തിരുന്നു. ഇതും ആക്രമണദൃശ്യങ്ങളിലെ ട്രാൻസ്ക്രിപ്റ്റും തമ്മിൽ ഒത്തുനോക്കണം. ദൃശ്യങ്ങൾ ചോർന്നത് എങ്ങനെയെന്ന് അറിയാനുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പ്രോസിക്യൂഷൻ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടത്.
Content Highlights: actress sexual assault case, actress acse, dileep, prosecution