സംഭവിക്കാൻ പാടില്ലായിരുന്നു- കടുവയിലെ വിവാദ സംഭാഷണത്തിൽ മാപ്പ് പറഞ്ഞ് പൃഥ്വിരാജ്
കടുവ സിനിമയില്‍ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന സംഭാഷണത്തില്‍ മാപ്പ് പറയുന്നുവെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. ചിത്രത്തിലെ വിവാദ സംഭാഷണം ഒഴിവാക്കിയിട്ടുണ്ടെന്നും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ചൊവ്വാഴ്ച മുതൽ പ്രദർശനത്തിനെത്തുന്നത് എഡിറ്റഡ് വേർഷൻ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.