2027-ൽ സ്വന്തം പേടകത്തിൽ ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കും; ഗഗൻയാൻ ദൗത്യത്തേക്കുറിച്ച് ക്യാപ്റ്റൻ പ്രശാന്ത്
തിരുവനന്തപുരം: തൈക്കാട് ഗവണ്മെന്റ് മോഡൽ സ്കൂളിലെ വിദ്യാർത്ഥികളുമായി സംവദിച്ച് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ. കുട്ടികളോട് താൻ പിന്നിട്ട വഴികളും അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.
'മോഹൻലാൽ പഠിച്ച സ്കൂൾ ആണ് ഇതെന്ന് ഭാര്യ ലെന പറഞ്ഞപ്പോഴാണ് അറിയുന്നത്. ഒരുപാട് വലിയ വ്യക്തികൾ പഠിച്ച ഈ സ്കൂളിൽ വരാൻ സാധിച്ചതിൽ സന്തോഷം. ലെന എന്റെ ജീവിതത്തിലെ ഹീറോ.
ഗഗൻയാൻ ദൗത്യം
2027 ൽ സ്വന്തം പേടകത്തിൽ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കും. അതിനു മുന്നോടിയായുള്ള പരീക്ഷണങ്ങളാണ് നടക്കുന്നത്.
ഇതൊരു തുടർപ്രക്രിയയാണ്. ഇപ്പോഴും പരിശീലനം ലഭിക്കുന്നുണ്ട്. മാധ്യമങ്ങൾ നൽകുന്നത് വലിയ പിന്തുണയാണെന്നും പ്രശാന്ത് ബാലകൃഷ്ണൻ നായർ പറഞ്ഞു.