2019-ല്‍ തെന്നി മാറിയ ഭാഗ്യം; 12 കോടി ദിനേശിൻ്റെ കൈകളിലെത്തി

പൂജ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാർ കുടുംബത്തോടൊപ്പം| ഫോട്ടോ: സി.ആർ. ഗിരീഷ് കുമാർ
പൂജ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാർ കുടുംബത്തോടൊപ്പം| ഫോട്ടോ: സി.ആർ. ഗിരീഷ് കുമാർ

2019-ൽ പൂജ ബംബർ നഷ്ടമായത് ഒരക്കത്തിൻ്റെ വ്യത്യാസത്യത്തിലെന്ന് ഇത്തവണ പൂജ ബംബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാർ. കൊല്ലത്തെ ജയകുമാര്‍ ലോട്ടറി സെന്ററില്‍നിന്നാണ് ദിനേശ് ലോട്ടറി എടുത്തത്. JC 325526 എന്ന ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.

ദിനേശ് കുമാര്‍ സ്ഥിരമായി ലോട്ടറി എടുക്കാറുള്ളയാളാണെന്ന് ജയകുമാര്‍ ലോട്ടറി സെന്ററിലുള്ളവര്‍ പറഞ്ഞു. 2019-ല്‍ രണ്ടോ മൂന്നോ ടിക്കറ്റിന് 12 കോടി രൂപ നഷ്ടമായ ആളാണ് ദിനേശ്. നവംബര്‍ 22-ാം തീയതിയാണ് അദ്ദേഹം ലോട്ടറി എടുക്കുന്നത്. പത്ത് ടിക്കറ്റാണ് എടുത്തത്. കരുനാഗപ്പള്ളിയില്‍ ഫാം ബിസിനസ് നടത്തുന്നയാളാണ് ദിനേശ് 

ഭാര്യക്കും രണ്ടുമക്കള്‍ക്കുമൊപ്പമാണ് ദിനേശ്, ജയകുമാര്‍ ലോട്ടറി സെന്ററിലെത്തിയത്. മാലയിട്ട് ബൊക്ക നല്‍കി പൊന്നാടയണിയിച്ചാണ് ദിനേശിനെ ലോട്ടറി സെന്ററിലുള്ളവര്‍ സ്വീകരിച്ചത്. തലപ്പാവും അദ്ദേഹത്തെ അണിയിച്ചു.

Content Highlights: pooja bumber 2024 winner dinesh reaction