'ദഹിപ്പിക്കാൻ 150 കിലോ പഞ്ചസാര, ചിത രാത്രി മുഴുവൻ കത്തി' | Pallattu Brahmadathan

കൊമ്പുകനത്തിലും പെരുമുഖവിരിവിലും മുമ്പൻ, ചന്ദനനിറമുള്ള മദഗിരി, ശാന്തശീലൻ -പല്ലാട്ട് ബ്രഹ്മദത്തനെന്ന ഗജവീരൻ ആനപ്രേമികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രിയങ്കരനാകാൻ കാരണങ്ങളേറെ ഉണ്ടായിരുന്നു. അ‌തുകൊണ്ട് തന്നെ കോട്ടയം ഭരണങ്ങാനത്തെ പല്ലാട്ട് തറവാട്ടിൽ തളച്ചിരുന്ന ബ്രഹ്മദത്തൻ ഇടിവെട്ടേറ്റു ചരിഞ്ഞുവെന്ന വാർത്തയുണ്ടാക്കിയ ഞെട്ടൽ ചെറുതൊന്നുമായിരുന്നില്ല.

ഗജശ്രേഷ്ഠ പദവി നേടിയിട്ടുള്ള ബ്രഹ്മദത്തനെ, വീട്ടിൽ തന്നെ വലിയ ചിതയൊരുക്കി ആനയെ ദഹിപ്പിക്കുകയാണ് ചെയ്തത്. കേരളത്തിൽ തന്നെ അ‌ത്യപൂർവമായേ ആനകളെ ദഹിപ്പിക്കാറുള്ളൂ. ബ്രഹ്മദത്തനെ കുറിച്ചും അ‌വന്റെ അ‌കാലത്തിലുണ്ടായ വിയോഗത്തെ കുറിച്ചും പല്ലാട്ട് കുടുംബാംഗങ്ങളും പാപ്പാൻമാരും സംസാരിക്കുന്നു.

Content Highlights: Pallatt family members and mahouts share memories of Brahmadathan and reflect on his untimely loss