വയനാട്ടിലെ വന്യജീവി വിഷയം; മറ്റ് ജനപ്രതിനിധികളുമായി ചേർന്ന് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഒ.ആർ. കേളു
നേരത്തെയുണ്ടായിരുന്ന കോളനിയുടെ പേര് മാറ്റുമ്പോൾ അവിടെയുള്ളവരുടെ അഭിപ്രായം വിലപ്പെട്ടതാണെന്നും അത് മുഖവിലയ്ക്കെടുക്കണമെന്നും മന്ത്രി ഒ.ആർ. കേളു. വയനാട്ടിലെ വന്യജീവി സംബന്ധിച്ചുള്ള വിഷയത്തിൽ ആവശ്യമായ നടപടികൾ നേരത്തെ സ്വീകരിച്ചിട്ടുണ്ട്. ജില്ലയിൽ ആവശ്യമായ ഒരു ഉദ്യോഗസ്ഥനെ നിയമിച്ചുകൊണ്ടുള്ള കമ്മിറ്റി രൂപവത്കരിക്കുകയും അടിയന്തര ഫണ്ട് അനുവദിക്കുകയും ഇതുപയോഗിച്ച് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. ഇതിന്റെ ചുവടുപിടിച്ച് വയനാട്ടിലെ മൂന്നു എംഎൽഎമാരും എംപിയും കേരള- കേന്ദ്ര സർക്കാരുകളും കൂടിയാലോചിച്ച് മാത്രമേ വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണാനാവൂ. ഒറ്റയ്ക്ക് ഒരു മന്ത്രി വിചാരിച്ചാൽ പരിഹരിക്കാൻ പറ്റുന്ന വിഷയമല്ലെന്ന് എല്ലാവർക്കും അറിയാം. പൂർണമായി അല്ലെങ്കിലും അവിടത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കുമെങ്കിലും സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടുള്ള നടപടിയിലേക്ക് കടക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: OR Kelu's first response as minister