പടനിലം പോര്‍ക്കളമാക്കി ഓണാട്ടുകരയുടെ യോദ്ധാക്കള്‍; എട്ടുകണ്ടം പടനിലത്ത് ഓച്ചിറക്കളി

കൊല്ലം: ഒരു മണ്ഡലകാലം വ്രതാനുഷ്ഠാനങ്ങളോടെ നേടിയ ആയോധനവൈഭവവും പോരാട്ടവീര്യവും പരബ്രഹ്മത്തിന് കാണിക്കയായി അര്‍പ്പിക്കാന്‍ ഓണാട്ടുകരയുടെ യോദ്ധാക്കള്‍ ഞായറാഴ്ച പടനിലത്തെത്തി. പതിനെട്ടടവും അഭ്യസിച്ച വീരന്‍മാര്‍ പടനിലം പോര്‍ക്കളമാക്കുകയായിരുന്നു. ഓച്ചിറക്കളിക്ക് മുന്നോടിയായി ശനിയാഴ്ച കളരികളില്‍ വിളക്ക്‌തെളിച്ച് കളരിപൂജയും ആയുധപൂജയും ആചാരപ്രകാരം നടത്തിയിരുന്നു.

കളരിപൂജയ്ക്കുമുന്‍പ് അങ്കച്ചമയങ്ങളണിഞ്ഞ യോദ്ധാക്കള്‍ പയറ്റ് നടത്തിയശേഷം ഗുരുക്കന്‍മാര്‍ക്ക് ദക്ഷിണ നല്‍കി ആയുധങ്ങള്‍ ഏറ്റുവാങ്ങുന്നതാണ് ചടങ്ങ്. ഓണാട്ടുകരയിലെ കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍പ്പെട്ട 52 കരകളിലെ 460 കളരികളില്‍നിന്ന് എത്തുന്ന മൂവായിരത്തോളം യോദ്ധാക്കളാണ് പടനിലത്ത് ഏറ്റുമുട്ടുക.

ഗുരുക്കന്‍മാര്‍ക്കൊപ്പം തലപ്പാവണിഞ്ഞ് പ്രത്യേക വേഷവിതാനങ്ങളോടെ പടനിലത്തെത്തുന്ന കളിസംഘങ്ങള്‍ പരബ്രഹ്മദര്‍ശനത്തിനുശേഷം പടനിലത്തി വിവിധ ഭാഗങ്ങളില്‍ അണിനിരക്കുകയായിരുന്നു. 11-ന് അഡ്മിനിസ്ട്രേറ്റര്‍ ജസ്റ്റിസ് കെ. രാമകൃഷ്ണന്‍ ദീപം തെളിച്ചതോടെയാണ് ഓച്ചിറക്കളിക്ക് തുടക്കമായത്.

Inshort-Witness the breathtaking Ochira Kali, a traditional martial art display in Kollam, Kerala. Thousands of warriors showcase their skills & devotion.

Content Highlights: Ochira Kali: Kerala`s Martial Arts Spectacle