കുംഭമേളയിൽ 'ഗന്ധർവ'നോടൊത്ത് ജയസൂര്യ, ഒട്ടും പ്രതീക്ഷിക്കാത്ത കണ്ടുമുട്ടലെന്ന് താരം...
ഞാൻ ഗന്ധർവൻ എന്ന സിനിമയിലെ നായകനായ നിതീഷ് ഭരധ്വാജിനെ കുംഭമേളയിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് നടൻ ജയസൂര്യ. 'ഒട്ടും പ്രതീക്ഷിക്കാത്ത കണ്ടുമുട്ടലുകൾ ശരിക്കും മനോഹരമാണ്' എന്ന കുറിപ്പോടെ ജയസൂര്യ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
രണ്ടുപേരും ചേർന്ന് ഞാൻ ഗന്ധർവൻ എന്ന സിനിമയിലെ 'ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം' എന്ന പാട്ടും ആലപിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് ജയസൂര്യ കുടുംബത്തോടൊപ്പം പ്രയാഗ് രാജിലെത്തി മഹാ കുംഭമേളയിൽ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും താരം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.