ആദ്യത്തെ വോട്ട് അച്ഛന് വേണ്ടിയായിരുന്നു; വി.വി.പ്രകാശിന്റെ മകള്‍ നന്ദന പ്രകാശ്
നിലമ്പൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടില്‍ എത്താത്തതില്‍ പരാതിയില്ലെന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വിവി പ്രകാശിന്റെ മകള്‍ നന്ദന പ്രകാശും ഭാര്യ സ്മിത പ്രകാശും. ഞങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ള വിശ്വാസമാണത്. മരണം വരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരുമെന്നും അവര്‍ പറഞ്ഞു. എടക്കര ജിഎച്ച്എസ്എസ് സ്‌കൂളില്‍ വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
ഇവിടെ എല്ലായിടത്തും നിറഞ്ഞുനിന്ന അച്ഛന്റെ സാന്നിധ്യം ഇത്തവണ ഇല്ലായെന്നുള്ളത് സങ്കടകരമാണ്. ആദ്യത്തെ വോട്ട് അച്ഛനുവേണ്ടിയായിരുന്നുവെന്നും തിരഞ്ഞെടുപ്പ് ഓര്‍മ്മകള്‍ പങ്കുവെച്ച് നന്ദന പറഞ്ഞു.
Inshort-VV Prakash`s family, despite Congress candidate`s absence, voted in Nilambur, expressing continued party loyalty.