'ഇവിടെ ഒരുപാട് അമ്മമാരുണ്ടായിരുന്നു'; നഴ്സമ്മമാരുടെ കരുതലിൽ ആരോഗ്യവതിയായി നിധി

ജാർഖണ്ഡുകാരായ മാതാപിതാക്കൾ ഉപേക്ഷിച്ച നിധിയെന്ന കുഞ്ഞിനെ വ്യാഴാഴ്ച ശിശുക്ഷേമ സമിതി ഏറ്റെടുത്തു. മാസം തികയാതെ പിറന്ന കുഞ്ഞിനെ ഒന്നര മാസമായി എറണാകുളം ജനറൽ ആശുപത്രിയിലാണ് സംരക്ഷിച്ചിരുന്നത്. ആരോഗ്യമന്ത്രിയായിരുന്നു കുഞ്ഞിന് നിധിയെന്ന് പേരിട്ടിരുന്നത്. 

കുഞ്ഞിനെ ഇത്രയും നല്ല രീതിയിൽ നോക്കാനായതിൽ സന്തോഷവും അച്ഛന്റെയും അമ്മയുടെയും കൈയിലേക്കല്ല കൊടുക്കുന്നതെന്ന് ഓർക്കുമ്പോൾ സങ്കടവുമുണ്ടെന്ന് ജനറൽ ആശുപത്രിയിലെ ഡോ. വിജി പറഞ്ഞു. മാതാപിതാക്കളാണ് കുഞ്ഞിനെ ഏറ്റെടുത്തിരുന്നതെങ്കിൽ  കൂടുതൽ സന്തോഷമാകുമായിരുന്നു. കുഞ്ഞിന് ഇവിടെ ഒരുപാട് അമ്മമാരുണ്ടായിരുന്നു. മിൽക്ക് ബാങ്കിൽ ശേഖരിച്ച അമ്മമാരുടെ പാല് തന്നെയാണ് കുഞ്ഞിനും നൽകിയതെന്നും ഡോക്ടർ‌ പറഞ്ഞു. 

Inshort: A premature baby abandoned by Jharkhand parents in Ernakulam General Hospital finds a new home with the Child Welfare Committee.  The baby, named Nidhi, received excellent care.

Content Highlights: Abandoned baby of Jharkhand couple named as Nidhi will be handed over to CWC