'വള്ളംകളി കാണാൻ കുവൈത്തില്‍നിന്ന് വന്നതാണ്,പാസുണ്ടായിട്ടും കയറ്റുന്നില്ല'; തർക്കത്തിനൊടുവിൽ പരിഹാരം

.
.

ആലപ്പുഴ: പണം കൊടുത്ത് പാസെടുത്തവരെയും വള്ളംകളി കാണാന്‍ പവിലിയനില്‍ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന് നെഹ്‌റുട്രോഫി വേദിയില്‍ തര്‍ക്കം. പാസെടുത്ത വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ അകത്ത് കയറാനാവാതെ കാത്തുനില്‍ക്കേണ്ടിവന്നു. പവിലിയന്‍ നിറഞ്ഞുവെന്നാണ് സംഘാടകര്‍ കാരണമായി പറഞ്ഞത്. എന്നാല്‍, പണം വാങ്ങി പാസ് തന്നത് എന്തിനെന്നായി ജനങ്ങള്‍. സംഘാടനത്തിലെ പിഴവാണ് കാരണമെന്നും ആരോപണമുണ്ടായി. ഏറെ നേരത്തെ തര്‍ക്കത്തിനൊടുവില്‍ പാസ് ഉള്ളവരെ പ്രവേശിപ്പിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.

Content Highlights: nehru trophy boat race ticket dispute