79.5 കോടി ചെലവഴിച്ച് ആദ്യഘട്ട നവീകരണം; സഞ്ചാരികളെ കാത്ത് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് 2.0
ആദ്യഘട്ട നവീകരണം പൂര്‍ത്തിയായ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് സഞ്ചാരികള്‍ക്കായി സമര്‍പ്പിച്ചു. 233.71 കോടി ചെലവിട്ടാണ് മുഴപ്പിലങ്ങാട്-ധര്‍മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതി. 79.5 കോടിയാണ് ആദ്യഘട്ടത്തില്‍ ചെലവഴിച്ചത്. 1.5 കിലോമീറ്റര്‍ നീളത്തിലുള്ള നടപ്പാത, പാര്‍ക്ക്, ശൗചാലയം, ഇരിപ്പിടങ്ങള്‍, അലങ്കാര വിളക്കുകള്‍, ശില്പങ്ങള്, കിയോസ്കുകള്‍, ഗസീബോ എന്നിവയാണ് ആദ്യഘട്ടത്തില്‍ സജ്ജമായത്.
In Short: The first phase of the Muzhappilangad Drive-in Beach redevelopment project has been inaugurated. With a total project outlay of ₹233.71 crore, ₹79.5 crore was used in phase one to build a 1.5 km walkway, park, restrooms, seating, lighting, sculptures, kiosks, and gazebos. The initiative is part of the comprehensive Muzhappilangad-Dharmadam tourism development plan.