Video | മുല്ലപ്പെരിയാർ ഷട്ടറുകൾ ഉയർത്തി, ജലമൊഴുക്ക് കൂടുന്നു; ജാഗ്രതാ നിർദ്ദേശം
കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമില്‍ ജലനിരപ്പ് ഉയർന്നു. അണക്കെട്ടിലേക്കുള്ള ജലമൊഴുക്ക് വർധിച്ചതിനെത്തുടർന്ന് ഷട്ടറുകൾ തുറന്നു. 13 ഷട്ടറുകളും ഉയര്‍ത്തി 5000 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ശനിയാഴ്ച പുലർച്ചെ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നിരുന്നു. പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.