കാലത്തിന് നേര്‍ക്ക് പിടിച്ച മനസായിരുന്നു എം.ടി.ക്ക് സാഹിത്യലോകം - മുഖ്യമന്ത്രി

കാലത്തിനുനേര്‍ക്ക് തിരിച്ചുപിടിച്ച മനസായിരുന്നു എം.ടി.ക്ക് സാഹിത്യലോകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊട്ടതൊക്കെ പൊന്നാക്കിയ എഴുത്തുകാരനാണ്, ശക്തവും സര്‍ഗാത്മകവുമായിരുന്നു അദ്ദേഹത്തിന്റെ എഴുത്തെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എം.ടി. വാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനായി സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാഹിത്യകൃതികള്‍ കൊണ്ടുമാത്രമല്ല, മനുഷ്യസ്നേഹപരമായ നിലപാടുകള്‍ കൊണ്ടുകൂടിയാണ് എം.ടി. മലയാള മനസില്‍ പതിഞ്ഞുനില്‍ക്കുന്നത്. തുഞ്ചന്‍ പറമ്പിനെ വര്‍ഗീയ ദുഃസ്വാധീനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ ഒരു ഘട്ടത്തില്‍ എം.ടി.ക്കുമേല്‍ വലിയ സമ്മര്‍ദമാണ്  ഉണ്ടായത്. ആ ജീവനു ഭീഷണി പോലുമുണ്ടായി.

എന്നാല്‍, എം.ടി. തരിമ്പും വിട്ടുവീഴ്ച കാട്ടാതെ മതനിരപേക്ഷതയെ തുഞ്ചന്‍ പറമ്പിന്റെ ജീവനാക്കി നിലനിര്‍ത്തി. മതേതര കേരളം അതിന് എന്നും  എം.ടി.യോടു നന്ദിയുള്ളതായിരിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

Content Highlights: CM Pinarayi Vijayan pays tribute to MT, highlighting literary genius and secular stance