Video | മോഹൻലാലിന് കരസേനയുടെ ആദരം; സൈന്യവുമായി ബന്ധപ്പെട്ട കൂടുതൽ സിനിമകള്‍ ചെയ്യുമെന്ന് താരം

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിച്ച് ഇന്ത്യൻ കരസേന. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ വെച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിനെ ആദരിച്ചു. ഇതൊരു വലിയ ബഹുമതിയാണെന്നും, ടെറിട്ടോറിയൽ ആർമി ബറ്റാലിയനുകളുടെ കാര്യക്ഷമത വർധിപ്പിക്കുന്നത് സംബന്ധിച്ച് സൈനിക മേധാവിയുമായി ചർച്ച ചെയ്തതായി മോഹൻലാൽ പറഞ്ഞു. ആർമി പശ്ചാത്തലമുള്ള കൂടുതൽ സിനിമകളിൽ അഭിനയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 16 വർഷമായി ടെറിട്ടോറിയൽ ആർമിയുടെ ഭാഗമാണ് മോഹൻലാൽ

Content Highlights: Indian Army honours actor Mohanlal for his Dadasaheb Phalke Award; he reaffirms commitment to Territorial Army and future army-themed films.