ട്രെയിൻ ടിക്കറ്റ് ഉറപ്പായില്ല, ഇടപെട്ട് മന്ത്രി; കേരളത്തിന്റെ കായികതാരങ്ങൾ വിമാനത്തിൽ പോകും

ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കായിക താരങ്ങള്‍ ട്രെയിന്‍ കിട്ടാതെ കാത്തിരുന്ന സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. വിമാന ടിക്കറ്റെടുക്കാൻ മന്ത്രി വി.ശിവൻകുട്ടി തൊഴിൽവകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് നിർദേശം നൽകി. 

നവംബർ 17ന് ഭോപ്പാലിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ 20 കായിക താരങ്ങൾക്കും ടീം മാനേജർക്കും കോച്ചടക്കമുള്ള മറ്റു മൂന്നുപേർക്കും തേർഡ് എ സി ടിക്കറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് എടുത്തു നൽകിയിരുന്നു. ടിക്കറ്റ് ഉറപ്പാക്കാൻ മന്ത്രിമാരുടെയും എംപിമാരുടെയും എമർജൻസി ക്വാട്ടയിൽ അപേക്ഷ നൽകുകയും ചെയ്തു. എന്നാൽ  മുഴുവൻ ടിക്കറ്റുകളും ഉറപ്പാക്കാനായില്ല. ഇതോടെയാണ് വിദ്യാഭ്യാസ മന്ത്രി കുട്ടികളെ വിമാനത്തിൽ അയയ്ക്കാനുള്ള നിർദേശം നൽകുന്നത്.

Inshort- The Education Department has stepped in to address the issue of sportspersons who were unable to board a train to participate in the National Badminton Championship. Minister V. Sivankutty has directed the Labour Department to arrange for air tickets for these athletes.

Content Highlights: Minister V.Sivankutty has instructed Labour Department to arrange air tickets for badminton team