ഉത്തർപ്രദേശിൽ വ്യോമസേനയുടെ മിഗ്–29 യുദ്ധവിമാനം തകർന്നുവീണു

.
.

ഉത്തർപ്രദേശിൽ വ്യോമസേനയുടെ മിഗ്–29 യുദ്ധവിമാനം തകർന്നു വീണു. ആ​ഗ്രയിലെ സോം​ഗ ​ഗ്രാമത്തിലാണ് അപകടമുണ്ടായത്. വിമാനം നിലത്തുവീഴുന്നതിന് തൊട്ടുമുൻപ് പൈലറ്റ് പുറത്തേക്ക് ചാടി രക്ഷപ്പെട്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തീപ്പിടിച്ച വിമാനത്തിനു ചുറ്റും ​ഗ്രാമവാസികൾ കൂടിനിൽക്കുന്നതടക്കമുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്. പഞ്ചാബിലെ ആദംപുരിൽനിന്ന് പറന്നുയർന്ന വിമാനം അഭ്യാസത്തിനായി ആ​ഗ്രയിലേക്ക് പോകുന്നതിനിടെ പാടത്ത് തകർന്നു വീഴുകയായിരുന്നു. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.

Content Highlights: MiG 29 fighter jet crashes in up