ഗണേഷിനോട് ക്ഷമിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്, ഞങ്ങൾക്ക് ആരോടും പകയില്ല -മറിയാമ്മ ഉമ്മൻ

ഉമ്മൻചാണ്ടിക്കെതിരെ ഗണേഷ് പറഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന് ഒരു അനിഷ്ടമുള്ളതായി തോന്നിയിരുന്നുവെന്ന് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. കുറച്ചുകാലത്തിനുശേഷം അദ്ദേഹം തന്നെ ക്ഷമിച്ചതായി പറഞ്ഞു. ഞങ്ങൾക്ക് ആരോടും പകയില്ല. എല്ലാവരോടും ക്ഷമിക്കണമെന്നാണ് ഉമ്മൻചാണ്ടി പറയാറുണ്ടായിരുന്നത്. അത് തന്നെ ഞങ്ങളും പിന്തുടരുകയാണെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.

Content Highlights: Reflections on Oommen Chandy's forgiving nature, Clarification regarding past incidents involving Ganesh Kumar, Emphasis on the family's commitment to Chandy's principles of non-retaliation