ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാക്കണം - ലോക് നാഥ് ബെഹ്‌റ
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ അര്‍ത്ഥത്തില്‍ നടപ്പാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ. ഇത് സംബന്ധിച്ച് ഡിജിപി ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ഇന്നലെ ധാരാളം പേര്‍ നിരോധനം ലംഘിച്ച് നിരത്തുകളില്‍ ഇറങ്ങിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്നലെ 2180 പേർക്കെതിരെയാണ് കേസ് എടുത്തത്. 1547 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. ലോക്ക് ഡൗൺ ലംഘനത്തിന് പിടിച്ചെടുത്ത വാഹനങ്ങൾ അതെ കുറ്റത്തിന് വീണ്ടും പിടിയിലാവുകെയാണെങ്കിൽ പിഴയും ശിക്ഷയും കഠിനമായിരിക്കുമെന്ന് ഡിജിപി മുന്നറിയിപ്പ് നൽകി
Content Highlights: