തൊടുപുഴയിലെ വെയര്‍ഹൗസില്‍ ലോറികളില്‍ സൂക്ഷിച്ചിരുന്ന മദ്യവും ബിയറും മോഷണം പോയിട്ടുണ്ടോ എന്ന് സംശയം
ഇടുക്കി: കോടിക്കണക്കിന് രൂപയുടെ മദ്യം സൂക്ഷിച്ചിരിക്കുന്ന തൊടുപുഴയിലെ വെയര്‍ഹൗസ് കവര്‍ച്ചാ ഭീഷണിയിലാണ്. മോഷണം നടന്നോ എന്ന സംശയത്തെ തുടര്‍ന്ന് മാനേജര്‍ പോലീസില്‍ പരാതി നല്‍കി. സുരക്ഷ ശക്തമാക്കാന്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. തൊടുപുഴയാറിന്റെ മറുകരയില്‍ നിന്ന് നീന്തിയെത്തി കമ്പിവേലി തകര്‍ത്ത് വെയര്‍ ഹൗസിന്റെ പരിസരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന മദ്യം കൊണ്ടുവന്ന ലോറികളിലെ കയര്‍ അറുത്ത് മദ്യക്കുപ്പികള്‍ മോഷ്ടിച്ചു കൊണ്ട് പോകുന്നുണ്ടോ എന്നാണ് സംശയം.
കമ്പിവേലി നശിപ്പിക്കപ്പെട്ട നിലയിലും ഭദ്രമായി സൂക്ഷിച്ച ലോറിയിലെ കയര്‍ അറുത്തനിലയിലുമാണ്. ഇതാണ് സംശയത്തിന് ഇടയാക്കിയത്. വെയര്‍ഹൗസ് നിറഞ്ഞതിനാല്‍ അഞ്ച് ലോഡ് മദ്യവും 15 ലോഡ് ബിയറും ലോറികളില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ചു വാഹനങ്ങളില്‍ നിന്ന് മോഷണം നടന്നിട്ടുണ്ട് എന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരം. എന്നാല്‍ ലോഡ് ഇറക്കി പരിശോധിച്ചാല്‍ മാത്രമേ ക്രിത്യമായ വിവരം ലഭിക്കു.
Content Highlights: