ഓണ്‍ലൈന്‍ മദ്യവില്‍പ്പന: ആപ്ലിക്കേഷന്‍ തയാറായാല്‍ ഉടന്‍ മദ്യഷാപ്പുകള്‍ തുറന്നേക്കും
തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കുമ്പോള്‍ ഉണ്ടാകുന്ന വലിയ തിരക്കാണ് സര്‍ക്കാരിന് മുമ്പിലുള്ള ആശങ്ക. ഇത് ഒഴിവാക്കാനാണ് ശബരിമല മാതൃകയില്‍ വെര്‍ച്വല്‍ ക്യൂവിലൂടെ മദ്യവില്‍പ്പന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനുള്ള ആപ്പ് തയ്യാറാക്കാന്‍ 30 കമ്പനികളാണ് സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. ഇതില്‍ 16 കമ്പനികളെ സര്‍ക്കാര്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു. അന്തിമ കരാര്‍ ആര്‍ക്കാണ് എന്ന് രണ്ടു ദിവസത്തിനുള്ളില്‍ അറിയാന്‍ കഴിയും. അപ്ലിക്കേഷന്‍ തയാറായാല്‍ ഉടന്‍ മദ്യഷാപ്പുകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ ആലോചന.
ബിവറേജസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയവയുടെ മദ്യഷാപ്പുകള്‍ കൂടാതെ സംസ്ഥാനത്തെ ബാറുകളിലൂടെയും മദ്യം പാഴ്‌സലായി നല്‍കും. ഇതിനായി അബ്കാരി ചട്ടത്തില്‍ ചെറിയ ഭേദഗതി വേണ്ടി വരുമെന്ന് കണക്കാക്കുന്നു. ആകെ 970 കേന്ദ്രങ്ങളിലൂടെ മദ്യം ഒരേ സമയം പാഴ്‌സലായി നല്‍കാനാണ് ആലോചന. 332 കേന്ദ്രങ്ങളിലൂടെ ബിയറും വൈനും പാഴ്‌സലായി ലഭിക്കും. അതേസമയം, കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ മദ്യത്തിന്റെ നികുതിയും സര്‍ക്കാര്‍ വര്‍ധിപ്പിച്ചേക്കും.
Content Highlights: