ബജ്റംഗ് ദൾ പ്രവർത്തകരുടെ ആക്രമണത്തിനിരയായി വൈദികൻ ലിജോ നിരപ്പേൽ; പിന്തുണയുമായെത്തി നേതാക്കൾ
ഒഡീഷയിൽ ബജ്റംഗ് ദൾ പ്രവർത്തകരുടെ ആക്രമണത്തിനിരയായ വൈദികൻ ലിജോ നിരപ്പേലിൻ്റെ വീട്ടിൽ പിന്തുണയുമായെത്തി നേതാക്കൾ. വി.എൻ വാസവൻ, മോൻസ് ജോസഫ് എം.എൽ.എ, ചാണ്ടി ഉമ്മൻ, ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ കുറവിലങ്ങാടുള്ള വൈദികൻ്റെ വീട്ടിലെത്തി. 17 വർഷമായി ഒഡീഷയിലെ ബാലസോർ രൂപതക്ക് കീഴിലാണ് ഫാ. ലിജോ നിരപ്പേൽ പ്രവർത്തിക്കുന്നത്. ഇടവകയിലെ രണ്ട് വീടുകളിൽ മരണാനന്തര ശുശ്രൂഷ നടത്തി വരുമ്പോഴാണ് ഫാ. ലിജോ ഉൾപ്പെട്ട വൈദികർക്ക് നേരെ ആക്രമണം ഉണ്ടായത്.