കാട്ടാനയും നാട്ടുകാരും കൂട്ടായി; ചന്ദ്രോത്തുകാർക്ക് ഇവൾ ലക്ഷ്മി
പുല്പള്ളി: ചേകാടിയിലെ വനഗ്രാമമായ ചന്ദ്രോത്തെ ഉന്നതിക്ക് സമീപം കുട്ടികളുടെ കളി തിമിർക്കുകയാണ്. കളിയേക്കാൾ കളികാണാൻ സ്ഥിരമായെത്തുന്ന അതിഥിയാണ് ഇവിടത്തെ ആവേശം. വനാതിർത്തിയിലെ കിടങ്ങിന് സമീപം മരച്ചുവട്ടിലേക്ക് എല്ലാദിവസവും കാട്ടാനയെത്തും.. കളികാണാൻ, മനുഷ്യരുമായി കൂട്ടുകൂടാൻ.. നാടിന്റെ അരുമയായി മാറിയ ഈ കാട്ടാനയെ ലക്ഷ്മി എന്നാണ് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്നത്.