ഭാവി നഗരങ്ങൾ എങ്ങനെയാവണം? മാതൃകയൊരുക്കി കോഴിക്കോട്ടെ കുട്ടികൾ

#സ്വന്തം ലേഖകൻ


സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഭാവി നഗരങ്ങളുടെ മാതൃകയൊരുക്കി കോഴിക്കോട് സിൽവർഹിൽസിലെ വിദ്യാർഥികൾ. ഗൗരങ്ക്.എസ്.കെ., ഓംകാർ സനത്ത്.ഇ.പി. എന്നിവരാണ് ശാസ്ത്രമേളയിലെ ഹയർ സെക്കൻഡറി വർക്കിംഗ് മോഡൽ മത്സരത്തിൽ നഗരമാതൃക തയ്യാറാക്കിയത്.

എഐ ടെക്നോളജിയും ഓട്ടോമേഷനും സമന്വയിപ്പിച്ച് ഗ്രീൻ എനർജിയിൽ ഒരു നഗരത്തെ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിന്റെ മാതൃകയാണ് കുട്ടികൾ അവതരിപ്പിച്ചത്. നിരത്തിലൂടെ ഓടുമ്പോൾ ഇലക്ട്രിക്ക് വാഹനങ്ങൾ സ്വയം ചാർജ് ആകുന്ന സംവിധാനം ഉൾപ്പെടെ മാതൃകയിലുണ്ട്.

Content Highlights: AI-powered green city model steals spotlight at science fest