മൂന്ന് വർഷമായിട്ടും പണിപൂർത്തിയായില്ല; ഇനിയും കര തൊടാതെ കോട്ടയത്തെ കോണത്താറ്റ് പാലം | VIDEO
മൂന്ന് വർഷം മുൻപ് പണി തുടങ്ങിയിട്ടും ഇതുവരെ കര തൊടാതെ കുമരകത്തെ കോണത്താറ്റ് പാലം. 2022ലാണ് കുമരകത്തേക്ക് സഞ്ചാരികൾ എത്തുന്ന പ്രധാന പാതയിലുള്ള കോണത്താറ്റ് പാലത്തിന്റെ പണി തുടങ്ങിയത്. ആറുമാസം കൊണ്ട് തീർക്കുമെന്ന് പറഞ്ഞ് തുടങ്ങിയ പണി പക്ഷേ ഇതുവരെ പൂർത്തിയായിട്ടില്ല. ഇതോടെ സഞ്ചാരികളും പ്രദേശവാസികളും വ്യാപാരികളും ഒരുപോലെ ദുരിതത്തിലായി. വലിയ വാഹനങ്ങൾ മറുകരക്ക് കടത്തിവിടാത്തതിനാൽ ബസ് യാത്രക്കാർ ബസ് ഇറങ്ങി ഒരു കിലോമീറ്ററോളം നടന്നാണ് ഇപ്പോൾ മറുകരയിൽ എത്തുന്നത്. ഇനി പാലം പണിതീരണമെങ്കിൽ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ വരണമെന്നാണ് കുമരകത്തുകാർ പറയുന്നത്.
Inshort: Construction of the Konathattu Bridge in Kumarakom, which began in 2022, is still incomplete despite promises to finish it in six months. Three years later, the bridge has not even touched land. This has severely impacted local residents, traders, and tourists, especially since it lies on a key route to Kumarakom