സംസ്ഥാനത്ത് ഓണാഘോഷത്തിന് തുടക്കം; അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മന്ത്രി എം.ബി രാജേഷ്

സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക ഓണാഘോഷത്തിന് തുടക്കം. തൃപ്പൂണിത്തറ ഗവ. ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് ആരംഭിക്കുന്ന അത്തച്ചമയ ഘോഷയാത്ര മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. മന്ത്രി പി. രാജീവിനെപ്പം ചലച്ചിത്ര താരങ്ങളായ ജയറാം, രമേശ് പിഷാരടി, എം.പിമാരായ ഹൈബി ഈഡന്‍, കെ. ഫ്രാന്‍സിസ് ജോര്‍ജ്, അനൂപ് ജേക്കബ് എം.എല്‍.എ, കലക്ടര്‍ ജി. പ്രയങ്ക, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ചെണ്ടമേളത്തിന്റെ അകമ്പടിയിലായിരുന്നു ഉദ്ഘാടനം.

In short: The state government's official Onam celebrations have begun. The Athachamayam procession, which starts at the Thripunithura Govt. Boys' School ground, was inaugurated by Minister M.B. Rajesh. Minister P. Rajeev, film stars Jayaram and Ramesh Pisharody, MPs Hibi Eden and K. Francis George, Anoop Jacob MLA, and Collector G. Priyanka also participated in the ceremony on stage. The inauguration was accompanied by a Chendamelam performance.

Content Highlights: Kerala`s official Onam celebrations kick off with a vibrant procession in Thrippunithura.